സാന്ത്വനം കാര്‍ത്തിക
സാന്ത്വനം കാര്‍ത്തിക രാത്രിയില്‍
പൊലിയും മണ്‍ചിരാതിനുപോലും
പകരാനരുതാതെന്തേ.. തേങ്ങി നീ പൂങ്കാറ്റേ
സാന്ത്വനം...
ചെങ്കനല്‍ക്കൂട്ടില്‍ കിളിയുടെ ദുഃഖ രാശിയില്‍
നിന്‍ മഴത്താളം പാഴായി മാഞ്ഞുവോ (2)
മുള്‍ക്കിനാവും കണ്ണീര്‍ക്കൈക്കുരുന്നും
ഏതോ വീഥിയില്‍ മൂകമാം..
നിരാധാര കണങ്ങളായി വീണുവോ
കേണുവോ വാരിളം കാറ്റേ..
സാന്ത്വനം കാര്‍ത്തിക രാത്രിയില്‍
പൊലിയും മണ്‍ചിരാതിനുപോലും
പകരാനരുതാതെന്തേ.. തേങ്ങി നീ പൂങ്കാറ്റേ
സാന്ത്വനം...
ആതിരാപ്പൂവിന്‍ ജന്മം നുള്ളിവീഴ്ത്തി നീ..
പൊന്‍മുളം കാട്ടില്‍ പാട്ടായി മറഞ്ഞു നീ (2)
സ്നേഹഗീതം തെല്ലും ബാക്കിയില്ലേ
ഇനിയീ പൈതലില്‍ നിനവിലേ
നിരാലംബ തലങ്ങളില്‍ ഓതുമോ നിന്‍
പ്രാണമന്ത്രം. വാരിളം കാറ്റേ..
സാന്ത്വനം കാര്‍ത്തിക രാത്രിയില്‍
പൊലിയും മണ്‍ചിരാതിനുപോലും
പകരാനരുതാതെന്തേ.. തേങ്ങി നീ പൂങ്കാറ്റേ
സാന്ത്വനം... രാത്രിയില്‍
പൊലിയും മണ്‍ചിരാതിനുപോലും
പകരാനരുതാതെന്തേ.. തേങ്ങി നീ പൂങ്കാറ്റേ
സാന്ത്വനം...