അപ്പക്കാളേ കുതിവേണ്ടാ കാളേ
ഹാ.. അപ്പക്കാളേ കുതിവേണ്ടാ കാളേ
ഈയ്യാമ്പാറ്റേ കളിവേണ്ടാ പാറ്റേ
അടവെട്ടും അടിതെറ്റി ചെറുതീയിൽ ചിറകാളി
വക്കാണം കൂടേണ്ടാ അപ്പക്കാളേ
ഹോയ് ഹേയ് വയ്യെന്നോ വേണ്ടെന്നോ ഈയ്യാമ്പാറ്റേ
പച്ചോലപ്പാടം നീ കൊമ്പാട്ടി കൊയ്യേണ്ടാടാ കാളേ അപ്പക്കാളേ
ഹാ ഇടിമിന്നൽ വെട്ടം നീ വല്ലാതെ ചുറ്റെണ്ടെടാ പാറ്റേ മഴപ്പാറ്റേ
പടുകാളേ..മഴപ്പാറ്റേ..കാളേ പാറ്റേ
അപ്പക്കാളേ കുതിവേണ്ടാ കാളേ
ഹാഹഹ.. ഈയ്യാമ്പാറ്റേ കളിവേണ്ടാ പാറ്റേ
കൊയ്തകത്തി എയ്തുവീഴ്ത്തുവാൻ ഞൊട്ടും ..ഇനി ഞെട്ടും
കൊയ്തെടുത്ത പാട്ടബാക്കി കടമല്ലാ.. അളവുണ്ടേ
ഹേയ് കാറ്റുമാറി പഞ്ഞിപോലെ നീ പാറും.. പൊടിപാറും
പാറീ നീ പോയേ...പോയേ (2)
കുഴിമടിയാ പടയണിയിൽ കളിയറിയാക്കാളേ
പടപടയാ ഇടി മതിയോ പാറ്റേ പാറ്റേ
കുടവയറാ നടുവൊടിയാൻ കുഴി മതിയോ കാളേ
നുണമെനയും പണിപണിയും പാറ്റേ...പാറ്റേ
കച്ചോടം പാളി നീ എല്ലാടത്തും നിൽക്കേണ്ടേടാ കാളേ
പടുകാളേ
അമ്പാട്ടേ തമ്പ്രാൻ നിൻ പയ്യാരം കേൾക്കില്ലെടാ പാറ്റേ
പടുകാളേ മഴപ്പാറ്റേ..കാളേ പാറ്റേ
ഹാഹ അപ്പക്കാളേ കുതിവേണ്ടാ കാളേ
ആഹഹ ഈയ്യാമ്പാറ്റേ കളിവേണ്ടാ പാറ്റേ
കാട്ടരിക്കിൻ മുള്ളുമാല മെയ്മൂടി..കിളിപാറീ
പാറ്റയൂതി കെട്ടടങ്ങുമോ നാളം..തിരിനാളം
കീശകീറി കാശുപോയി നീ വാടീ..കഥ മാറീ
മാറീ നീ പോയേ പോയേ..ഓ (2)
തനിമടയാ മലനടുവിൽ വഴിയറിയാപ്പാറ്റേ
മരമോന്തേ നുരവേണ്ടാ കാളേ കാളേ
പെരുവഴിയിൽ ചിലരറിയാൻ ഇടയേണ്ടാ പാറ്റേ
പൊടിമറയാൻ ഇഴയേണ്ടാ കാളേ..കാളേ
പേരാലിൻ ചോട്ടിൽ നീരാപ്പൂരം കാണില്ലെടാ പാറ്റേ..മഴപ്പാറ്റേ
ഓ.. ഓ..വട്ടോലക്കെട്ടിൽ നീ പാഷാണം വിൽക്കെണ്ടെടാ കാളേ
അട കാളേ
പടുകാളേ..മഴപ്പാറ്റേ..കാളേ...പാറ്റേ
അഹഹ.. ഈയ്യാമ്പാറ്റേ കളിവേണ്ടാ പാറ്റേ
അടവെട്ടും അടിതെറ്റി ചെറുതീയിൽ ചിറകാളി ..ഔ ..ഔ ..
ഓ ഓ വക്കാണം കൂടേണ്ടാ അപ്പക്കാളേ..
അപ്പക്കാളേ...അപ്പക്കാളേ.
വയ്യെന്നോ വേണ്ടെന്നോ ഈയ്യാമ്പാറ്റേ..ഈയ്യാമ്പാറ്റേ
പച്ചോലപ്പാടം നീ കൊമ്പാട്ടി കൊയ്യേണ്ടാടാ കാളേ അപ്പക്കാളേ
ഹാ ഇടിമിന്നൽ വെട്ടം നീ വല്ലാതെ ചുറ്റെണ്ടെടാ പാറ്റേ മഴപ്പാറ്റേ
പടുകാളേ..മഴപ്പാറ്റേ..കാളേ പാറ്റേ