യേശുമഹേശാ

യേശുമഹേശാ
യേശുമഹേശാ  ദൈവപുത്രാ
സഹനത്താൽ പരിശുദ്ധിയാർന്ന നാഥാ
പെസഹ തൻ തിരുനാളിൽ നിൻ രക്ത മാംസങ്ങൾ
അപ്പവും വീഞ്ഞുമായ് തന്നരുളീ
യേശുദേവാ ദൈവപുത്രാ (യേശു...)
 
 
ഞങ്ങൾക്കമരത്വം നൽകാൻ കൊതിച്ച നീ
ഞങ്ങടെ കൈകളാൽ ക്രൂശിതനായ്
വീണ്ടുമുയിർത്തെഴുന്നേറ്റു
വീണ്ടുമുയിർത്തെഴുന്നേറ്റു മണ്ണും
വിണ്ണും മാലാഖയും സാക്ഷി നിൽക്കെ
സ്നേഹരൂപാ ദേവദേവാ (യേശു..)
 
 
എന്നെന്നും ഞങ്ങൾ തൻ പാപവിമുക്തിക്കായ്
കന്യാസുതനേ നീയണഞ്ഞു മുന്നിൽ
എന്നുമിവരുടെ കൂടെ എന്നുമെന്നും
യുഗാന്തര ദീപമായ് നീ
സ്നേഹരൂപാ ദേവദേവാ (യേശു..)
 
 
 
 
 
 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
yeshumahesha

Additional Info

അനുബന്ധവർത്തമാനം