താളം താളം

താളം താളം സ്വർഗ്ഗസ്ഥിതിലയ താളമുണരുന്നു
താരിൽ തളിരിൽ തരു ശാഖകളിൽ താരാപഥമാകെ (താളം..)
 
പറന്നു പോകും കിളിയുടെ ചിരകിൽ
കുരുന്നു തൂവൽത്തുമ്പുകളിൽ
ഏതു ചിലമ്പിൽ മുത്തു കിലുങ്ങും
താളം ലാസ്യതാളം (താളം..)
 
നൂറു നൂറു പൊൻ തുടികൊട്ടിപ്പാടും
നീരാഴിത്തിരമാലകളിൽ
ഏതു പദങ്ങലുയർന്നമരും
ദ്രുത താളം താണ്ഡവ താളം(താളം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaalam thaalam

Additional Info