എന്‍ മനസ്സില്‍ നീയണഞ്ഞൂ (m)

എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായി
പൊന്നുഷസ്സിന്‍ സംഗീതമായി
എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായി
പൊന്നുഷസ്സിന്‍ സംഗീതമായി

കനവേ കനലും കുളിരായിടും നിന്‍
നിനവില്‍ മൃതിയും അമൃതാകും (2)
പാതിയും പാടി നീ പറന്നെങ്കിലും നിൻ
പല്ലവിയായി  ഞാന്‍ അലയുമെന്നും
കനവേ കനലും കുളിരായിടും നിന്‍
നിനവില്‍ മൃതിയും അമൃതാകും..

കാണുന്നതെല്ലാം നിന്‍ വദനം ഞാന്‍
കേള്‍ക്കുന്നതെല്ലാം നിന്‍ വചനം (2)
എന്റെ സ്വപ്നങ്ങള്‍ നിന്‍ സ്വന്തമല്ലേ..
എന്റെ സ്വപ്നങ്ങള്‍ നിന്‍ സ്വന്തമല്ലേ..
എന്നെ നീയിളം തെന്നലായി  പുല്‍കുകില്ലേ

എന്‍ മനസ്സില്‍.. നീയണഞ്ഞൂ..
പൊന്നുഷസ്സിന്‍ സംഗീതമായി
പൊന്നുഷസ്സിന്‍ സംഗീതമായി ..
എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായി
പൊന്നുഷസ്സിന്‍ സംഗീതമായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
en manassil neeyananju

Additional Info

Year: 
1983
Lyrics Genre: 

അനുബന്ധവർത്തമാനം