അത്തം പത്തിനു മുറ്റത്തെത്തും

അത്തം പത്തിനു മുറ്റത്തെത്തും
പുള്ളോനും പുള്ളോത്തിക്കും പുലരിക്കതിരളക്ക് (2 )
പുഴയോ പുടവ കൊടുക്കും
തുളുമ്പും ഇളനീരും പൊന്നും പൊലിക്കും
പൂവേ പൊലി പാടുന്നേ
പുത്തരി കൊയ്യും പൂഞ്ചിങ്ങം
പുല്ലാങ്കുഴലൂതുന്നേ മാടത്തത്തമ്മ
അത്തം പത്തിനു മുറ്റത്തെത്തും
പുള്ളോനും പുള്ളോത്തിക്കും പുലരിക്കതിരളക്ക്
തനനനാനാനാനാ തനനനാനാ നനനാ

അമ്പലക്കാവിലെ ഇലഞ്ഞിപ്പൂന്തണലില്‍ നാം
അന്നൊരു സന്ധ്യയില്‍ കണ്ടൂ
തെയ്യവും തിറയും നിന്‍ മിഴിയിലെ കലശവും
തിരനോട്ടവും ഞാന്‍ കണ്ടൂ
പൂക്കുലക്കതിരായി നീ
നാക്കിലത്തളിരായി നീ
കൂത്തുമാടത്തന്നു രാവില്‍
കരിന്തിരി വെളിച്ചത്തില്‍
കൂവളമിഴി നിന്നോടൊന്നുരിയാടുമ്പോള്‍
പൊന്നിലത്താളവും പൂത്തുടിയും നെഞ്ചില്‍

അത്തം പത്തിനു മുറ്റത്തെത്തും
പുള്ളോനും പുള്ളോത്തിക്കും പുലരിക്കതിരളക്ക്
പുഴയോ പുടവ കൊടുക്കും
തുളുമ്പും ഇളനീരും പൊന്നും പൊലിക്കും
പൂവേ പൊലി പാടുന്നേ
പുത്തരി കൊയ്യും പൂഞ്ചിങ്ങം
പുല്ലാങ്കുഴലൂതുന്നേ മാടത്തത്തമ്മ
അത്തം പത്തിനു മുറ്റത്തെത്തും
പുള്ളോനും പുള്ളോത്തിക്കും പുലരിക്കതിരളക്ക്
ലാലലലാല

ഓര്‍മ്മതന്‍ വഴിയിലെ കാലടിപ്പാടുകള്‍
കരിയില മൂടിക്കഴിഞ്ഞൂ
കാതരയാം നിന്റെ കരിമിഴിപ്പൂക്കളില്‍
കണ്ണീര്‍ക്കുടവുമുടഞ്ഞൂ
കാവിലെയാല്‍ത്തറയില്‍ കരളിലെ മണ്‍കുടിലില്‍
കാത്തുവയ്ക്കും സ്വപ്നമെല്ലാം
കണിവെയ്ക്കാന്‍ കാലമായോ
താമരപ്പൂമുത്തായി പൂക്കും തുകിലായോ
പൊന്‍വെയില്‍പ്പാടത്തു കൂടുമെനഞ്ഞാലോ

അത്തം പത്തിനു മുറ്റത്തെത്തും
പുള്ളോനും പുള്ളോത്തിക്കും പുലരിക്കതിരളക്ക്
പുഴയോ പുടവ കൊടുക്കും
തുളുമ്പും ഇളനീരും പൊന്നും പൊലിക്കും

പൂവേ പൊലി പാടുന്നേ
പുത്തരി കൊയ്യും പൂഞ്ചിങ്ങം
പുല്ലാങ്കുഴലൂതുന്നേ മാടത്തത്തമ്മ (3)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
atham pathine muttathethum

Additional Info

അനുബന്ധവർത്തമാനം