നിലതല്ലും താളത്തിൽ
ആച്ചാരം ഉച്ചാരം ഉച്ചത്തിൽ ശിങ്കാരം
വാലില്ല പല്ലിക്ക് മച്ചിന്മേൽ ചിച്ചാ പിച്ചാ
നിലതല്ലും താളത്തിൽ
കുയിൽ പാടും കുക്കുക്കൂ
നിറമേഴും നെഞ്ചെറ്റി
മഴവില്ലിൻ മയിലാട്ടം
ചിറ്റോള ച്ചിരി ചാറ്റി
പുഴ പാടും താളത്തിൽ
കളിയാട്ടം തുടരും നമ്മൾ
താലോലം കൊമ്പത്തെ കൂട്ടിൽ
നാരായണക്കിളി പാടി (2)
നിശരാഗം അതിൽ കുളിരായി
ജീവതാളം തുടിയായി..
നറുമഞ്ഞിനു മുറിവേകിയ
കിരണാവലി ചൂടിടാം..
പൊന്നിൻ പൊടിച്ചാർത്തണിഞ്ഞ്
വാനോളം പോയിട്ട് പോരാം (2)
രാജതാരകം ദൂരെ ചിരി തൂകി
നിറപൗർണ്ണമി വരവായി
നീലജാലകം തുറന്നേ വരും
പൂനിലാവിന്റെ സിംഫണി
നിലതല്ലും താളത്തിൽ
കുയിൽ പാടും കുക്കുക്കൂ
നിറമേഴും നെഞ്ചെറ്റി
മഴവില്ലിൻ മയിലാട്ടം
ചിറ്റോള ച്ചിരി ചാറ്റി
പുഴ പാടും താളത്തിൽ
കളിയാട്ടം തുടരും നമ്മൾ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
nilathallum thalathil