ഒരു മണിക്കിങ്ങിണി കെട്ടി

ഒരു മണിക്കിങ്ങിണി കെട്ടി
പെരുവഴി നീളെ താളം കൊട്ടി
പരിഭവച്ചെണ്ടിലെ പുഞ്ചിരി കാട്ടി
നീ വളരുണ്ണീ നീ വളര്..
നീ വളരുണ്ണീ നീ വളര്
രാരീ രാരോ രാരാരോ..
രാരീ രാരോ രാരാരോ..
രാരീ രാരോ രാരാരോ..

അച്ഛന്റെ തോളത്ത് കേറീട്ട്
അച്ഛനേക്കാളും ഉയര്‍ന്നിട്ട്
അച്ഛനേക്കാളും അറിഞ്ഞിട്ട്
നീ ചിരിക്കുണ്ണീ നീ ചിരിക്ക്‌
ഒരു മണിക്കിങ്ങിണി കെട്ടി
പെരുവഴി നീളെ താളം കൊട്ടി
പരിഭവച്ചെണ്ടിലെ പുഞ്ചിരി കാട്ടി
നീ വളരുണ്ണീ നീ വളര്..
നീ വളരുണ്ണീ നീ വളര്
രാരീ രാരോ രാരാരോ..
രാരീ രാരോ രാരാരോ..
രാരീ രാരോ രാരാരോ..

അമ്മയെ തോളിലെടുക്കാനും
ഉം...അച്ഛന്റെ കയ്യ് പിടിക്കാനും
കണ്ണായും കാതായും തീരാനും
നീ വളരുണ്ണീ നീ വളര്
ഏയ്‌ അത് ഞാന്‍ വിട്ടുതരില്ല
ഉം..
അമ്മയെ പിന്നില്‍ നടത്താനും ..ഏയ്‌
അച്ഛനെ തോളില്‍ എടുക്കാനും
ആഹാ
നീ വളരുണ്ണീ നീ വളര് ..
ഉം നന്നായിരിക്കും എന്റെ മോന്റെ ഗതി എന്താകും
ഒന്നും ആവൂല്ല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru manikkingini ketti