ഞാന്‍ രാജാ ഹേയ്

ഞാന്‍ രാജാ ഹേയ് മഹരാജാ
ഞാന്‍ രാജാ ഹേയ് മഹരാജാ
ഈരേഴുലോകം ഇനിയെന്റെ സ്വന്തം
ഇനിയെന്തുവേണം പൊന്നേ
ഈരേഴുലോകം ഇനിയെന്റെ സ്വന്തം
ഇനിയെന്തുവേണം പൊന്നേ

കനവാണേ ഇത്‌ കനവാണേ
കനവാണേ ഇത്‌ കനവാണേ
നാടോടിയല്ലേ നാണക്കേടല്ലേ
നാടില്ലാ മന്നന്റെ മോഹം
നാടോടിയല്ലേ നാണക്കേടല്ലേ
നാടില്ലാ മന്നന്റെ മോഹം

ഞാന്‍ രാജാ ഹേയ് മഹരാജാ
ഞാന്‍ രാജാ ഹേയ് മഹരാജാ

ഞാന്‍ എന്‍ കയ്യില്‍ ചെങ്കോൽ
ഏന്തിനില്‍ക്കും സാമ്രാട്ടാണയ്യയ്യോ (2)
മോഷണമല്ലേ തൊഴില്‍ രാജാ
ഭൂഷണമാണോ ഇതുരാജാ (2)
വേഷങ്ങള്‍ എന്നോടു വേണ്ടല്ലോ ദുഷ്യന്താ

ഞാന്‍ രാജാ ഹേയ് മഹരാജാ
ഞാന്‍ രാജാ ഹേയ് മഹരാജാ
നാടോടിയല്ലേ നാണക്കേടല്ലേ
നാടില്ലാ മന്നന്റെ മോഹം
ഈരേഴുലോകം ഇനിയെന്റെ സ്വന്തം
ഇനിയെന്തുവേണം പൊന്നേ

പൊന്‍പൂ പൂത്തുനില്‍ക്കും
എന്നുള്‍ പൂവനത്തില്‍
വാവാ നീ വന്നാട്ടേ (2)
പ്രേമിക്കാനൊരു രസമാണേ
പതിരില്ലാത്തൊരു നേരാണേ (2)
എന്നെന്നും കണ്ണേ
നിന്നുള്ളത്തില്‍ ഞാനാണേ

ഞാന്‍ റാണീ ഹേയ് രതിറാണീ
ഈദേഹമാകെ ഇതളിട്ട മോഹം
ഇനിയെന്നു തീരും പൊന്നേ
ഞാന്‍ രാജൻ രതിരാജൻ
ഈ പൂവിലൂറും തേനുണ്ണാനല്ലേ
ഇനിനിന്റെ രാജന്‍ സഖീ
ലാലലാാലലാ ലാലലാാലലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
njan raja hey