ഋതുലയമുണരുന്നു പുളകാവേശം
ഋതുലയമുണരുന്നു പുളകാവേശം
പൂന്തെന്നല്‍ പെയ്യുന്നുവോ
എന്നില്‍ പെയ്യുന്നുവോ
മദരസമുറയുന്നു പ്രണയാവേശം
മേലാകെ ചൂടുന്നു ഞാന്‍
കുളിരില്‍ ചൂളുന്നു ഞാന്‍..
ഋതുലയമുണരുന്നു പുളകാവേശം
പൂന്തെന്നല്‍ പെയ്യുന്നുവോ
എന്നില്‍ പെയ്യുന്നുവോ
മദരസമുറയുന്നു പ്രണയാവേശം
മേലാകെ ചൂടുന്നു ഞാന്‍
കുളിരില്‍ ചൂളുന്നു ഞാന്‍..
ലവ് ലവ് ലവ് ഇന്‍ സിംഗപ്പൂര്‍
ലവ് ലവ് ലവ് ഇന്‍ സിംഗപ്പൂര്‍
പല്ലവപുടം ഈ ചൊടിയിണയല്ലേ
പല്ലവപുടം ഈ ചൊടിയിണയല്ലേ
പ്രണയസൗരഭം ചിന്തുമോ
അതിനെന്തു താമസം തേന്മൊഴി
പ്രണയസൗരഭം ചിന്തുമോ
അതിനെന്തു താമസം തേന്മൊഴി
അഭിനയം നിന്റെ പ്രേമാവേശം
ഇനിയുമോ സുമുഖി സന്ദേഹം
ഋതുലയമുണരുന്നു പുളകാവേശം
പൂന്തെന്നല്‍ പെയ്യുന്നുവോ
എന്നില്‍ പെയ്യുന്നുവോ
മദരസമുറയുന്നു പ്രണയാവേശം
മേലാകെ ചൂടുന്നു ഞാന്‍
കുളിരില്‍ ചൂളുന്നു ഞാന്‍..
ലവ് ലവ് ലവ് ഇന്‍ സിംഗപ്പൂര്‍
ലവ് ലവ് ലവ് ഇന്‍ സിംഗപ്പൂര്‍
മന്മഥമദം ഈ കരവലയത്തില്‍
മന്മഥമദം ഈ കരവലയത്തില്‍
പ്രണയകേളികള്‍ ആടുമോ
അതിനെന്തുതാമസം കാമുകാ
പ്രണയകേളികള്‍ ആടുമോ
അതിനെന്തുതാമസം കാമുകാ
പ്രണയിനീ നിന്റെ മോഹാവേശം
ഉണരുമേ ഇന്നു സാമോദം
ഋതുലയമുണരുന്നു പുളകാവേശം
പൂന്തെന്നല്‍ പെയ്യുന്നുവോ
എന്നില്‍ പെയ്യുന്നുവോ
മദരസമുറയുന്നു പ്രണയാവേശം
മേലാകെ ചൂടുന്നു ഞാന്‍
കുളിരില്‍ ചൂളുന്നു ഞാന്‍
ലവ് ലവ് ലവ് ഇന്‍ സിംഗപ്പൂര്‍
ലവ് ലവ് ലവ് ഇന്‍ സിംഗപ്പൂര്‍
ലവ് ഇന്‍ സിംഗപ്പൂര്‍