ഈ മാനസം പൂമാനസം

ഈ മാനസം പൂമാനസം ഇന്നെന്റെ സ്വന്തം
ഇതിലേ അലസം ഒഴുകുന്നെന്റെ മോഹം (2)
മഴവില്ലു മിനുങ്ങുന്ന പന്തല്‍
അതിനുള്ളില്‍ ഒരു മണിമഞ്ചല്‍ (2)
ആ മഞ്ചലില്‍ രാസോത്സവം ശൃംഗാരോത്സവം
ആ മഞ്ചലില്‍ രാസോത്സവം ശൃംഗാരോത്സവം
ഈ മാനസം പൂമാനസം ഇന്നെന്റെ സ്വന്തം
ഇതിലേ അലസം ഒഴുകുന്നെന്റെ മോഹം

മായാമനോഹര കണ്ണാ നിന്റെ
റാണിയാം ഭാമ ഞാനല്ലേ
കൗസ്തൂഭം ചൂടും നിന്‍ മാറില്‍ വീഴും
രുഗ്മിണിയല്ലേ ഞാന്‍ കണ്ണാ
നീലക്കഴല്‍ച്ചുരുള്‍ വേണിയിലെന്നും
മാമയില്‍പ്പീലിയായി ഞാന്‍ മാറിയെങ്കില്‍
ഈ മാനസം പൂമാനസം ഇന്നെന്റെ സ്വന്തം
ഇതിലേ അലസം ഒഴുകുന്നെന്റെ മോഹം

ഏടലര്‍ ബാണാ സമാനാ ദേവാ
ഏണാക്ഷിമാനസചോരാ
എന്‍ കണ്ണില്‍ നിന്‍‌ രൂപമല്ലോ
കാതില്‍ എന്നും നിന്‍ ഗാനങ്ങളല്ലോ
ഇല്ല വസന്തങ്ങള്‍ നീയില്ലയെങ്കില്‍
ഇല്ലില്ലൊരുല്ലാസം നീ വന്നില്ലെങ്കില്‍
ഇല്ലില്ലെന്‍ ജീവിത പൂചൂടുകില്ല
തെല്ലും പൂമാരിയായി നീ പെയ്തില്ലയെങ്കില്‍

ഈ മാനസം പൂമാനസം ഇന്നെന്റെ സ്വന്തം
ഇതിലേ അലസം ഒഴുകുന്നെന്റെ മോഹം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ee manasam