ഓള് എന്റെ ഉള്ളിൽ
ഓള് എന്റെ ഉള്ളിൽ വന്ന് കൂടിയാ
നിന്റെ കനവിൽ കണ്ട പെണ്ണ്നിർത്തിയാ
ഓള് നിന്റെ ഉള്ളിൽ വന്ന് കൂടിയാ
നിന്റെ കനവിൽ കണ്ട പെണ്ണ്നിർത്തിയാ
ഏത് തേരിലേറി ഞാൻ
പാറിയെങ്ങോ കാറ്റിലായ്
എന്നും നിന്റെ പിന്നിലായി
പാടും ഇവൾ പക്ഷിയായി
ഒന്നൊന്നും മിണ്ടാതെ നീയെങ്ങു പോയി
ദൂരെ സഖീ ..
തോരാതെ എന്നുള്ളിൽ പെയ്തീടുമോ
എന്നും സഖീ ..
ഇടവഴിയിൽ കാത്തുനിന്നു നിന്നെ
ഉള്ളിൽ തെല്ലു ഭയമായി
മൗനം വാചാലമായി മെല്ലെ മെല്ലെ
തീരം തേടും വഞ്ചിയായി ഞാൻ
കാർമുകിലുകൾ മൂടുംന്നേരം
മീതെ പറന്നു ഞാൻ വരും
കാറ്റിലുലഞ്ഞകലുമ്പോൽ
എന്റെ മുന്നിൽ നീ മാത്രം
ഒന്നൊന്നും മിണ്ടാതെ നീയെങ്ങു പോയി
ദൂരെ സഖീ ..
തോരാതെ എന്നുള്ളിൽ പെയ്തീടുമോ
എന്നും സഖീ ..
ഓള് എന്റെ ഉള്ളിൽ വന്ന് കൂടിയാ
നിന്റെ കനവിൽ കണ്ട പെണ്ണ്നിർത്തിയാ
ഓള് നിന്റെ ഉള്ളിൽ വന്ന് കൂടിയാ
നിന്റെ കനവിൽ കണ്ട പെണ്ണ്നിർത്തിയാ
ഏത് തേരിലേറി ഞാൻ
പാറിയെങ്ങോ കാറ്റിലായ്
എന്നും നിന്റെ പിന്നിലായി
പാടും ഇവൾ പക്ഷിയായി
ഒന്നൊന്നും മിണ്ടാതെ നീയെങ്ങു പോയി
ദൂരെ സഖീ ..
തോരാതെ എന്നുള്ളിൽ പെയ്തീടുമോ
എന്നും സഖീ ..