ഹേയ് മിഴിമഴ തോര്‍ന്നുവോ
Music:
Lyricist:
Singer:
Film/album:
ഹേയ് മിഴിമഴ തോര്‍ന്നുവോ
ഹേയ് കനല്‍ വെയില്‍ ചാഞ്ഞുവോ
ഇതള്‍വാടുമീ കവിളോട് ചേര്‍ന്നു നീ പറയൂ
മിഴിമഴ തോര്‍ന്നുവോ
ആരോ അകലേ നിന്‍ വിളികേള്‍ക്കും
അതിലോല മര്‍മ്മരം
ഹേയ് മിഴിമഴ തോര്‍ന്നുവോ
ഹേയ് കനല്‍ വെയില്‍ ചാഞ്ഞുവോ
മറന്നുവോ ഈ മകരസന്ധ്യ
നെയ്തെടുത്തൊരോര്‍മ്മകള്‍
നീ നിറവല്ലയോ
മുറിവേറ്റൊരെന്‍ നെറുകിലുമ്മവെച്ചു പാടുമോ
നീ കിളിയല്ലയോ
ചിറകറ്റൊരെന്‍ കഥപറഞ്ഞു നൊന്തു നീറുമോ
ഹാ ..ഹാ ..
നീ തളിരല്ലയോ
തളരുമ്പൊഴെന്‍ തനുവിലൂടെയൊന്നുലാവുമോ
നീ പുഴയല്ലയോ
ഒഴുകുമ്പൊഴീ കുയിലുപാടും കൂടുതേടുമോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
hey mizhimazha thornnuvo