ചെമ്മാന കുന്നിന്മേൽ

ചെമ്മാന കുന്നിന്മേൽ അന്തി ഉദിക്കണ നേരത്ത്
ആരാരും കാണാതാരോ മെല്ലെ പാടുന്നു (2)
രാത്രിമഞ്ഞിൻ കൂടുംതേടാം
രാക്കിനാവിൻ അഴകിൽ നിറയാം
കൂടിനുള്ളിൽ തേനും തേടാം
തേൻ നുകർന്നംമനതീയും തേടാം
ആരോ ഈ കാതിൽ മൂളും
ഓരോരോ രാഗം പോലും
കാറ്റിന്റെ കൈയ്യാൽ മെല്ലെ
ഏതോ സ്വർഗ്ഗം തേടുന്നില്ലേ
ചെമ്മാന കുന്നിന്മേൽ അന്തി ഉദിക്കണ നേരത്ത്
ആരാരും കാണാതാരോ മെല്ലെ പാടുന്നു (2)

നെഞ്ചിലെ സ്നേഹത്തിൽ തീരാത്ത പൂക്കാലം
ആരാരും അറിയാതെ ഇന്നും തേടുന്നു (2)
മഞ്ചാടി കുന്നിലെ മകര നിലാവും
മാനസ പൊയ്കതൻ ആയിരം അഴകും
എന്നുമെന്നും പങ്കുവൈക്കും
തണുവടിഞ്ഞൊരു മോഹമായി
ചെമ്മാന കുന്നിന്മേൽ അന്തി ഉദിക്കണ നേരത്ത്
ആരാരും കാണാതാരോ മെല്ലെ പാടുന്നു (2)
 
ഉള്ളിലെ മോഹത്തിൻ പൂക്കുന്നു മന്ദാരം
പൂനുള്ളാൻ ആരെയോ എന്നും തേടുന്നു (2)
പൂനെല്ലിൻ പാടത്തെ വായാടിക്കിളിയും
പുന്നാരം ചൊല്ലുന്ന തൂമലർ കാറ്റും
ചുണ്ടിലെന്നും കാത്തുവൈക്കും
മധുരമുള്ളോരു രാഗമായി
ചെമ്മാന കുന്നിന്മേൽ അന്തി ഉദിക്കണ നേരത്ത്
ആരാരും കാണാതാരോ മെല്ലെ പാടുന്നു (2)
രാത്രിമഞ്ഞിൻ കൂടുംതേടാം
രാക്കിനാവിൻ അഴകിൽ നിറയാം
കൂടിനുള്ളിൽ തേനും തേടാം
തേൻ നുകർന്നംമനതീയും തേടാം
ആരോ ഈ കാതിൽ മൂളും
ഓരോരോ രാഗം പോലും
കാറ്റിന്റെ കൈയ്യാൽ മെല്ലെ
ഏതോ സ്വർഗ്ഗം തേടുന്നില്ലേ
ആരോ ഈ കാതിൽ മൂളും
ഓരോരോ രാഗം പോലും
കാറ്റിന്റെ കൈയ്യാൽ മെല്ലെ
ഏതോ സ്വർഗ്ഗം തേടുന്നില്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chemmana kunninmel