മോഹപ്പാടപ്പൂവിതള്‍ വിരിയും

മോഹപ്പാടപ്പൂവിതള്‍ വിരിയും
മനസ്സിന്‍ ഓണത്തീരഭൂമിയില്‍
മാലേയപ്പൂം കോടിയുടുത്തൊരു
മായാദേവത തേരിറങ്ങിടും

അറിയാതെ അടുത്തീടുന്നു
അനുഭൂതി വിളിക്കുമ്പോലെ തനിയേ
അറിയാതെ അടുത്തീടുന്നു
അനുഭൂതി വിളിക്കുമ്പോലെ തനിയേ
ഇന്നേതോ അഞ്ജാതമാം
നോവിന്‍ താഴ് വാരത്തിൽ
വീണലിയാന്‍
ഈ ഭൂവിലിനി രാഗോത്സവം
തീരാ മദം
ഈ രാവിലുരുകും നീലാഞ്ജനം
തോരാ ലയം

ഇരുളിന്റെ തണുപ്പില്‍ വീണ്ടും
ഹൃദയത്തെ ഉറക്കീടുന്നു
എന്നും ഞാന്‍
നേരും കനവുമൊന്നായി ചേരും മഞ്ഞിന്‍ കൂട്ടില്‍
നേരും കനവുമൊന്നായി ചേരും മഞ്ഞിന്‍ കൂട്ടില്‍
ഞാന്‍ മറയും
ഈ ഭൂവിലിനി രാഗോത്സവം
തീരാ മദം
ഈ രാവിലുരുകും നീലാഞ്ജനം
തോരാ ലയം
ഈ ഭൂവിലിനി രാഗോത്സവം
തീരാ മദം
ഈ രാവിലുരുകും നീലാഞ്ജനം
തോരാ ലയം
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mohappadapoovithal viriyum