കൊഞ്ചും കുയിൽക്കിളി പെണ്ണേ
കൊഞ്ചും കുയിൽക്കിളി പെണ്ണേ
കണ്ടു നിന്റെ കടക്കണ്ണ് (2)
ചുണ്ടിൽ മിന്നും ചിരിപൂക്കൾ
നെഞ്ചിൽ ചായാനെന്തു മോഹം
മധുമുഖി നിന്നെ ഞാനോർത്തിരുന്നാൽ
മധുവസന്തം പോലരികിലെത്തും
മലർമെത്ത വിരിച്ചു ഞാൻ മിഴിയടച്ചാൽ
നിനച്ചപോൽ നിൻ മുഖമരികിലെത്തും
താനാനെ താനാതാനെ
താനാനെ താനാതാനെ
താനാനെ താനാതാനെ നേ
സഖി നീയെൻ മോഹിനിയായി
ഉഹും ..
മഴയായി നീ കുളിരലയായി
ആ...ആ ..
തളിരായി കതിരൊളിയായി
മധുവായി മനമലിയുകയായി.. ആ
അഴകേ നീ വാ അരികേ
പ്രണയം മുകരും മലരേ
അണയാം ഞാൻ നിൻ സവിധം
അമൃതം നുണയും പ്രിയനേ ..
മുല്ലപ്പൂവിൽ മുത്തം വൈക്കും പുള്ളിപൂങ്കുയിലേ
മെല്ലെ കാതിൽ ചൊല്ലും പ്രണയം കള്ളിപൂങ്കുയിലേ
കൊഞ്ചും കുയിൽക്കിളി പെണ്ണേ
കണ്ടു നിന്റെ കടക്കണ്ണ്
ലയമായി നീ സ്വരജതിയായി ..ഉഹും ..
ശ്രുതിയായി നീ പാടുകയായി ..ആ
നിറമായി മഴവില്ലൊളിയായി ..ആ
ഉണരാൻ ഞാനുണരുകയായി
പ്രിയനേ നീ വാ വനിയിൽ
തുണയായി തണലായരികെ
മൃദുവായി തഴുകാം കവിളിൽ
പടരാം ഞാൻ നിൻ ചൊടിയിൽ
മകരനിലാവിൽ പവനൊളി ചൂടിയ
പ്രണയ പൂവല്ലേ ..
മോഹക്കുളിരിൽ തെന്നൽ വീശിയ
മധുരക്കനിയല്ലേ ..
കൊഞ്ചും കുയിൽക്കിളി പെണ്ണേ
കണ്ടു നിന്റെ കടക്കണ്ണ്
ചുണ്ടിൽ മിന്നും ചിരിപൂക്കൾ
നെഞ്ചിൽ ചായാനെന്തു മോഹം