സ്വപ്നമേ വന്നു ഞാൻ

സ്വപ്നമേ വന്നു ഞാൻ
ഇന്നു നിൻ വാതിലിൽ
എന്റെ പാട്ടിനും ചിറകു നൽകു നീ
കാറ്റിനോടു പറയാതെ
കൂട്ടുകൂടുവാൻ കൂടെ പാടുവാൻ
നൽകു നൂറു നിമിഷം
കാത്തിരിക്കുന്ന കാലമേ
ഞങ്ങൾ വന്നീടുമേ
മൂളുന്നു ഞങ്ങൾ ആ ഈണം
മീട്ടുന്നു ഇന്നീ പുതുഗാനം
പായുന്നു നമ്മൾ ശലഭങ്ങൾ
കാണുന്നു ദൂരേ
(സ്വപ്നമേ)

ഏപ്രിൽ രാവിലെ മഴമുകിൽ
വീണതോ എൻ നെറുകയിൽ
പെയ്തിറങ്ങി ഇന്നെന്നുള്ളിലോ
എന്റെ കണ്ണിൻ ദീപമായി
കത്തിനിൽക്കും നന്മയായി
എന്നുമെന്നും കാത്തിടും ജീവനായി
ആർദ്രമാം ആഴിയിൽ
വീണു മറയുന്ന തുള്ളിപോൽ
എങ്ങു നീ മാഞ്ഞുപോയി
എന്തിനെന്നു ഞാൻ ഓർത്തുപോയി

സ്വപ്നമേ വന്നു ഞാൻ
ഇന്നു നിൻ വാതിലിൽ
എന്റെ പാട്ടിനും ചിറകു നൽകു നീ
കാറ്റിനോടു പറയാതെ
മൂളുന്നു ഞങ്ങൾ ആ ഈണം
മീട്ടുന്നു ഇന്നീ പുതുഗാനം
പായുന്നു നമ്മൾ ശലഭങ്ങൾ
കാണുന്നു ദൂരേ ഏയ് ഏയ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapname vannu njan