നറുനിലാത്തുള്ളികൾ

നറുനിലാത്തുള്ളികൾ
 നവമൊരു താരഹാരമായ്
ശ്രുതിഭരരാഗധാരയായ്
വരുമോ നീ (2)

പോരൂ പോരൂ തെന്നലെ
ഗാനം പാടും കൊഞ്ചലേ
ചാരെ ചാരെ താലോലമായ്
നാണം ചൂടും നായികേ
മോഹം പാടും ഗായികേ
പോരൂ പോരൂ എൻകൂടെ നീ
പാരാവരാം കാണും നേരം
പായും കായൽ പോലെ
നീയും ഞാനും ചേരും നേരം
മോഹം പൂക്കും നീളെ
അനംഗസുഗന്ധമണിഞ്ഞു വരുന്ന
വസന്ത മൊഴിയുടെ ലാസ്യം
അനംഗസുഗന്ധമണിഞ്ഞു വരുന്ന
വസന്ത മൊഴിയുടെ ലാസ്യം

(നറുനിലാത്തുള്ളികൾ)

താരും പൂവും ചൂടി വാ
തേനും നീരും തൂകി വാ
കാണെ കാണെ സാമോദമായ്

മാരിപ്പൂവിൻ കാവിലെ
കോടച്ചാർത്തിൻ തെന്നലെ
മെല്ലെ മെല്ലെ നീ ഹാരമായ്

ഏതോ മോഹം കാതിൽ ചൂടും
വാനമ്പാടീ കൂടെ ...
നീയ്യും ഞാനും ചായും നേരം
മാടം കാക്കും നീളെ ...
അനംഗസുഗന്ധമണിഞ്ഞു വരുന്ന
വസന്ത മൊഴിയുടെ ലാസ്യം
അനംഗസുഗന്ധമണിഞ്ഞു വരുന്ന
വസന്ത മൊഴിയുടെ ലാസ്യം
(നറുനിലാത്തുള്ളികൾ)

jbzgpPlAr-A