കുളിരോർമ്മകൾതൻ പൂമ്പുഴയിൽ
ലേലേ ലേലെലെലേ ലേലേ
ലേലേ ലേലെലെലേ ലേലേ ലെലെ ലേ
ലേലേ ലേലേലേ
കുളിരോർമ്മകൾതൻ പൂമ്പുഴയിൽ
പോയൊരു കാലം തേടി
ചെറുകാറ്റലയിൽ ഞാൻ തുഴയും
താമരയോടം നീങ്ങി
പോക്കുവെയിൽപ്പടവിൽ
മറുതീരം നിന്നാരോ താരാട്ടും പാടി
എന്നെ തേടുന്നു
കുളിരോർമ്മകൾതൻ പൂമ്പുഴയിൽ
പോയൊരു കാലം തേടി
അക്ഷരക്കാവുകളിൽ പൂത്തുമ്പിയാകാനും
ചെമ്പനീർപ്പൂവുകളെ സ്നേഹിച്ചുകൂടാനും
വീണ്ടുമെൻ ബാല്യത്തിൻ
വാതിൽക്കലെത്തുമ്പോൾ
മായാത്ത സ്വപ്നത്തിൻ കാൽപ്പാടു തേടുമ്പോൾ
ഇളമയിൽ പീലികൾ പഴകിയ താളിലെന്നും
വാടാതെ നെഞ്ചിൽ സൂക്ഷിച്ചൊരാളിൻ
തേങ്ങൽ കേൾക്കുന്നൂ
ചെറു കാറ്റലയിൽ ഞാൻ തുഴയും
താമരയോടം നീങ്ങി
അറിയാത്ത തീരത്ത് വഴിതെറ്റിയെത്തുമ്പോൾ
പ്രതിബിംബമില്ലാതെ ഞാനേകനാകുമ്പോൾ
കാതോരമേതേതോ നോവിൻ വിലാപങ്ങൾ
കണ്മുന്നിൽ വീഴുന്നു ഉയിരറ്റ കോലങ്ങൾ
കനലുകൾ വേനലിൻ കഥയെഴുതുന്ന മണ്ണിൽ
കണ്ണീരുമോടും കണ്ണോടെ ഞാനിന്നെന്നെ തേടുന്നു
കുളിരോർമ്മകൾതൻ പൂമ്പുഴയിൽ
പോയൊരു കാലം തേടി
പോക്കുവെയിൽപ്പടവിൽ
മറുതീരം നിന്നാരോ താരാട്ടും പാടി
എന്നെ തേടുന്നു
ഓ..ഓ