നിഴലറിയാതെ നിറമണിയും

നിഴലറിയാതെ നിറമണിയും
ഒരുപിടി കനവിലായി നിൻ മുഖം
മനമറിയാതെ നിനവുകളിൽ
ഇരവിലെ കുളിരുപോൽ നീ വരും
ഇനിയൊരു ജന്മമെൻ മനസ്സിലായി ചേരുമോ
ചിരിമഴയുമായി പുലരൊളിയുമായി വീണ്ടും
നീയോ മിഴി നിറയുമീറൻ കണം
നീയോ കാർമുകിലുമൂടും തിങ്കളും
നീയോ പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം

നറുമഴപോലെ ചെറു ചിരിയായി 
ഇനിയവൾ അകലെ മായും ദിനം
വഴിയറിയാതിന്നലയുകകായി 
ഒരുപിടി കനലിലാളും മനം
പുലരിയിൽ ആർദ്രമായി തലോടുവാൻ പോരുമോ
മിഴിയിണയിലെ പുതുപുലരിയായി വീണ്ടും
നീയോ മിഴി നിറയുമീറൻ കണം
നീയോ കാർമുകിലുമൂടും തിങ്കളും
നീയോ പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം

വിരൽ‌ത്തുമ്പു തേടുമേതോ
മോഹം അകലെ മായവേ
പാടാത്ത പാട്ടായി നീയും
തീ കായുമീ നേരമായി 
ചാരത്തു ഞാനെന്നാലും
നീ ആരെ തേടും ദൂരെയായി 
തിരപുൽകുമ്പോൽ ഈ മണ്ണും അലിഞ്ഞീടുമോ
നീയോ മിഴി നിറയുമീറൻ കണം
നീയോ കാർമുകിലുമൂടും തിങ്കളും
നീയോ പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nizhalariyathe niramaniyum