ഇന്നലകളേ തിരികെ

മെഹ്ഫിൽ കൊഴുക്കണ്  പെണ്ണേ
ഷഹനായി കേൾക്കുന്നു പൊന്നേ
തബല പെരുക്കണു കൂടെ
സാരംഗി പാടുന്നു കണ്ണേ
ഹേയ് ബലബല മുഴക്കണ്  സദിര് 
പെട്ടി പാട്ടില് മയങ്ങണ്  രാവ് 
നാളെ വെളുക്കണ നേരം കാത്ത് 
വർണ്ണക്കനവുകൾ നെയ്യണ മാരൻ

ഇന്നലകളേ തിരികെ വരുമോ
കനവിനഴകേ പിറകെ വരുമോ
ഒന്നു കാണാൻ കനവു തരുമോ
കൂടെ വരുവാൻ ചിറകു തരുമോ

മെഹ്ഫിൽ കൊഴുക്കണ് പെണ്ണേ
ഷഹനായി കേൾക്കുന്നു പൊന്നേ
തക തബല പെരുക്കണ് കൂടെ
സാരംഗി പാടുന്നു കണ്ണേ
വാ പെണ്ണേ ഓ ഓ വാ പെണ്ണേ ഓ ഓ

കുന്തിരിക്കപ്പുകയായി ഒഴുകും
തുറമുഖത്തെ കുളിര് 
ആനയിക്കാൻ ആർപ്പു വിളിക്കും
അഴിമുഖത്തെ തിരകൾ
വെഞ്ചരിക്കാൻ പുതുമഴയെത്തും
പൊന്നുരുക്കാൻ മിന്നൽ
താലിമിന്നിന്  നൂലിഴ കോർക്കാൻ
പൊന്നരിപ്രാവെത്തും
അരികെയെത്തും അരികിലെത്തും
നിന്റെ മണവാളൻ

ഇന്നലകളേ തിരികെ വരുമോ
കനവിനഴകേ പിറകെ വരുമോ
ഒന്നു കാണാൻ കനവു തരുമോ
കൂടെ വരുവാൻ ചിറകു തരുമോ

കാത്തു കാത്തൊരു നാളു പിറക്കും
നല്ല പുലരി ജനിക്കും
വീഞ്ഞുകൊണ്ടു വിരുന്നു നിരത്തും
പാനപാത്രം നിറയും
മാരനൊത്തുമടങ്ങും പെണ്ണൊരു
മാരിവില്ലായി മറയും
കായലലകൾ തൊട്ടുതലോടും
കൊച്ചിക്കാറ്റു വിതുമ്പും
പോയി വരു നീ പോയി  വരൂ നീ
പുതുക്കപ്പെണ്ണാളേ

ഇന്നലകളേ തിരികെ വരുമോ
കൂടെ വരുവാൻ ചിറകു തരുമോ
ഇന്നലകളേ തിരികെ വരുമോ
കനവിനഴകേ പിറകെ വരുമോ
ഒന്നു കാണാൻ കനവു തരുമോ
കൂടെ വരുവാൻ ചിറകു തരുമോ
ആ ആ ഉം ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
innalakale thirike

Additional Info

Year: 
2013

അനുബന്ധവർത്തമാനം