അന്തിപ്പൂമാനം

അന്തിപ്പൂമാനം പൊന്നിൽ കുളിച്ചു
പൂഞ്ചൊടിയിൽ തേൻ തുളുമ്പി
കനവിൻ താളിൽ കഥകളുമായ്
വന്നു മധുമാസം... ഇതിലെ
വന്നൂ പൂക്കാലം....

പൂമുത്തു ചിരിക്കും പനിനീർക്കൊമ്പിൽ
പാടാൻ വരുമോ കാർത്തികമണിക്കുരുവീ
പൂവുണ്ടൊ പൊന്നുണ്ടോ പൂക്കൈയിൽ കണിയുണ്ടൊ
മംഗല്യക്കോടിയുണ്ടോ.....
നീരാടിയെഴുന്നുള്ളും തമ്പ്രാട്ടിപ്പെണ്ണേ.....
ഇന്നെന്റെ കൂടെപ്പോരാമോ

(അന്തിപ്പൂമാനം .. )

കാറ്റൊന്നു തൊടുമ്പോൽ കാവടിയാടി
കുറുകുറെക്കുറുകുന്ന കൂവരംകിളിമൊഴിയേ....
ആളുണ്ടോ അരങ്ങുണ്ടോ ആമനസ്സിൽ ഞാനുണ്ടോ
ആശാവസന്തമുണ്ടോ ആറാട്ടുവഴിയിൽ
ആയില്യത്തേരിൽ കൂട്ടിന്നു കൂടെപോരാമോ

(അന്തിപ്പൂമാനം .. )

Anthypoomanam - Aayushman Bhava