ഒന്നാനാം മല

ഒന്നാനാം മല മാമലക്കൊമ്പിലൊരായില്യംകിളിക്കൂട്
കൂട്ടിന്നിളം കിളിയേ താമരപ്പൈങ്കിളിയേ
കൂടെ വാ പാടി വാ കുമ്മിയാടി വാ (ഒന്നാനാം മല)

ചിത്തിരപ്പൂമഴക്കാലം ചക്കരമാമ്പഴക്കാലം
കുന്നത്തെക്കാവിലെ അണ്ണാറക്കണ്ണനെ തേടി നടന്നൊരു കാലം
അതു വഴിയെ വീശിയ കാറ്റിൻ കഥ പറയാൻ വന്നൊരു കിളിയേ
മുന്തിരി പൊഴിയും പുഞ്ചിരി മഴയിൽ നനയും കിളിയേ
കൂടെ വാ പാടി വാ കുമ്മിയാടി വാ (ഒന്നാനാം മല)

മുത്തോടു തൂമുത്തു കോർത്തും മൂവന്തിപ്പെണ്ണിനെയോർത്തും
മുല്ലപ്പൂങ്കാട്ടിലെ മുന്നാഴിപ്പൂമണം മുത്തി നടന്നൊരു കാലം
കടമിഴിയിൽ കണ്മഷിയെഴുതി കവിളുകളിൽ കന്മദമെഴുതി
യൗവനമിതിലേ സുന്ദരി ചമയും സമയം കിളിയേ
കൂടെ വാ പാടി വാ കുമ്മിയാടി വാ (ഒന്നാനാം മല)

Onnanam Mala Mamara Kombil...! Principal Olivil (1985). (Prajeesh)