കടൽവർണ്ണ മേഘമേ
Music:
Lyricist:
Singer:
Raaga:
Film/album:
കടൽവർണ്ണമേഘമേ…കടൽവർണ്ണമേഘമേ
പൊഴിയുന്ന മേഘമേ
നിറമിഴികളിലൂടൊഴുകുന്നുവോ
സ്വയം മറന്നാറ്റിയ മനസ്സെന്ന മാമയിൽ-
പ്പീലിയിലൊതുങ്ങുന്നുവോ
കടൽവർണ്ണമേഘമേ … മേഘമേ
നീരലക്കയ്യാൽ നീ തഴുകുമ്പോൾ
ഭൂമിക്കു രോമാഞ്ചം… രോമാഞ്ചം
ഓരോ താരും തളിരും പോലും
തണുവണിയും നിന്നെ കാണുമ്പോൾ
മലരിൽ പനിമലരിൽ
മഞ്ഞിൻ കണമായ് നിറയുമ്പോൾ
കടൽവർണ്ണമേഘമേ … മേഘമേ
വേനലിൽ വാടും പൂവിനു നിന്നിൽ
എന്തെന്തു വ്യാമോഹം …വ്യാമോഹം
തേങ്ങും തെന്നൽ തിരയും നിന്നെ
നീർമഴയായ് നീ വീണാലും
നിഴലായ് …വെറും നിഴലായ്
തേടും വാനിൻ നിറമൗനം
കടൽവർണ്ണമേഘമേ … മേഘമേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kadalvarnna Meghame
Additional Info
Year:
1985
ഗാനശാഖ: