ഏറുനോട്ടമിതെന്തിന് വെറുതെ

ഏറുനോട്ടമിതെന്തിന്  വെറുതെ
ഏറ്റുപറഞ്ഞാല്‍ തീരുല്ലേ
ചെമ്പു കൂട്ടിയ തകിടു മിനുക്കി
മിന്നു കൊടുത്തത് പുകിലായോ (2)

വാസനപ്പൂ വീശിയെറിഞ്ഞൊരു
പാതിരാപ്പൊൻ കാറ്റു പറഞ്ഞേ
പാട്ടരങ്ങിന്  താളമടിക്കാന്‍
കൂട്ടു പോരൂ കൂട്ടരേ
(ഏറുനോട്ടമിതെന്തിന് )

കുത്തരിപുത്തരി കൊത്തിപ്പാറും
ഇത്തിരി പക്ഷികളല്ലോ നമ്മള്‍
രാത്രിമാത്രം പൂക്കും കൊഴിയും
ഇത്തിരി വെട്ടത്തത്താഴം (2)

ഇങ്ങോട്ടെങ്ങനെയെങ്ങനെ തന്നെ
അങ്ങോട്ടങ്ങനെയങ്ങനെയൊള്ളൂ
കപ്പല് പായും പോകും പിന്നേം
തുറ കിടക്കും വെയിലോടും

ചെമ്പു കൂട്ടിയ തകിട്  മിനുക്കി
മിന്നു കൊടുത്തത്  പുകിലായോ

ചക്ക പോലൊരു നെഞ്ഞ്  തുളയ്ക്കാന്‍
ചക്കര മുക്കിയ വാക്കുകളുണ്ടോ
കൂട്ടി ഗുണിച്ചു ഹരിച്ചാലും ഈ
പെണ്‍കാര്യം ഒരു വന്‍കാര്യം (2)

കണ്ണിനിണങ്ങിയ മൊഞ്ചാണേലും
പെണ്ണിനിണങ്ങിയ പൊട്ടേനല്ലോ
കെട്ടുകള്‍ പൊട്ടിയ കമ്പി മുറുക്കാന്‍
ചെപ്പടി വിദ്യകള്‍ പറയാമോ
(ഏറുനോട്ടമിതെന്തിന് (4) )

04r4ibnIuDQ