മൂളിയോ വിമൂകമായി

മൂളിയോ വിമൂകമായി
വേനലിന്‍ പൂവിതള്‍ വാടി നില്‍ക്കെ
കേൾക്കുമോ വിദൂരമായി
മുന്‍പു ഞാന്‍ മീട്ടി നിന്‍ മേഘരാഗം
മായല്ലേ ചിലമ്പണിഞ്ഞ മഴയല്ലേ
ചൊരിയട്ടെ .ചിരിയിലതു മുതിരട്ടെ
നിലാമയില്‍പ്പീലികള്‍ ചൂടിനിന്നു
അതായിരുന്നെന്‍ മനസ്സാരറിഞ്ഞു
മൂളിയോ വിമൂകമായി
വേനലിന്‍ പൂവിതള്‍ വാടി നില്‍ക്കെ

ഉള്ളാലെ നുള്ളും സ്നേഹം നീ
തീരാതെ നോവും മുള്ളല്ലേ
തേനൂറും മൂവന്തിക്കനി നീയല്ലേ
കാണാതെ കാണും  കാറ്റല്ലേ
മിണ്ടാതെ മിണ്ടും മിന്നായം
പിരിയുന്നു ഏകാകിയാം നീന്‍ താരം
ചെറുതാം ചിറകിന്‍ അലനീന്തി മെല്ലെ
നീ നീങ്ങുകയാണൊരു ഭാവഗീതം
മൂളിയോ വിമൂകമായി
വേനലിന്‍ പൂവിതള്‍ വാടി നില്‍ക്കെ

ഓഹോ എഹഹാ

തേടുന്നു തീനാളം നീളെ
തിരയുന്നു തിരതല്ലും പോലെ
പറയാമോ ഏതാണേകാന്ത വീഥി
തെളിയുന്നു എന്നില്‍ മൺദീപം
പിടയുന്നു കണ്ണീർക്കതിരേ നീ
ഈ നെഞ്ചില്‍ ഊഞ്ഞാലാടുന്ന യാമം
അകലെ അലിയുന്നതിലോല സന്ധ്യേ
ഇനിയാവഴി പോരുമോ ഇന്ദുലേഖേ

മൂളിയോ വിമൂകമായി
വേനലിന്‍ പൂവിതള്‍ വാടി നില്‍ക്കെ
മായല്ലേ ചിലമ്പണിഞ്ഞ മഴയല്ലേ
ചൊരിയട്ടെ .ചിരിയിലതു മുതിരട്ടെ

നിലാമയില്‍പ്പീലികള്‍ ചൂടിനിന്നു
അതായിരുന്നെന്‍ മനസ്സാരറിഞ്ഞു
നിലാമയില്‍പ്പീലികള്‍ ചൂടിനിന്നു
അതായിരുന്നെന്‍ മനസ്സാരറിഞ്ഞു
നിലാമയില്‍പ്പീലികള്‍ ചൂടിനിന്നു
അതായിരുന്നെന്‍ മനസ്സാരറിഞ്ഞു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mooliyo Vimookamay

Additional Info

Year: 
2012