തെയ്യാരം തൂമണിക്കാറ്റേ വാ

തെയ്യാരം തൂമണിക്കാറ്റേ വാ
കളിയാടി വാ ഒരു കൂട്ടു താ
തുന്നാരം തുഞ്ചത്തു ചാഞ്ഞു വാ
കുളിരാടി വാ ഒരു പാട്ടു താ
ഇതിലെ ചിരി മഴ തൂകി നീ
വരുമോ ചിറകുകൾ വീശി നീ
ഓ...ഓ..

(തെയ്യാരം ... )

ആമ്പൽ പുഴയിൽ നീന്താൻ വാ
നീരിലൊഴുകി നീങ്ങാൻ വാ
ആട്ടം മയിലാട്ടം കണി കാണുവാൻ
ചെറു വരമ്പിൽ ചെന്നെത്തിടാൻ
കറുകനാമ്പും കണ്ടെത്തിടാം
പുതിയ തേനും ചുണ്ടിൽ തരാം വാ...

വാതിൽ മുകിലിൻ കാട്ടിൽ
തൂവൽ പൊഴിയും കൂട്ടിൽ
അണയാൻ ഒരു കൊതിയേറവേ
വഴിയിൽ പലനിറമാകവെ
ഓ... ഓ...

(തെയ്യാരം ... )

വേനൽ കിളികൾ പോകുന്നേ…
ഈറൻ തണലു തേടുന്നേ
നോട്ടം തിരനോട്ടം മഴമേഘമായ്
പകലുറങ്ങും മഞ്ചത്തിലോ
ഒരു കിനാവിൻ നെഞ്ഞതിലോ,  ആ...
കുരുവി കുറുകും കണ്ഠത്തിലോ
അഹാ...  ഈണം വിരിയും പാട്ടിൻ
മേളം കൂടാൻ പോകാം
തിരിയൊ തിരി തിരി പൂത്തിരി
കളിയോ കളി കളി പൂവിളി
ഓ... ഓ..

(തെയ്യാരം ... )
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Theyyaram Thoo Mani

Additional Info

Year: 
2012

അനുബന്ധവർത്തമാനം