വഞ്ചിപ്പാട്ടോളം തുള്ളും

വഞ്ചിപ്പാട്ടോളം തുള്ളും ചിത്തിരക്കായൽപ്പെണ്ണിൻ
കുമ്മിയടികൾ കേട്ടുണരും പാടങ്ങൾ പുഞ്ചപ്പാടങ്ങൾ
പൊന്നലകൾ നെയ്തുനൽകും വട്ടവല കയ്യിലേന്തും
കുട്ടനാടൻ നെഞ്ചിലുള്ള സ്വപ്നങ്ങൾ   (വഞ്ചിപ്പാട്ടോളം)

കൊച്ചുപരൽമീൻ പിടിയ്ക്കാൻ
കൊറ്റികൾ വന്നു തപസ്സിരിയ്ക്കും
കരിമണ്ണിൽ കരകം പൂക്കുമ്പോൾ
കൊഞ്ചുമിളം തെന്നൽ മണി
കിങ്ങിണി ചാർത്തിടും നേരം
ചെങ്കതിരിൻ ചെല്ലച്ചാഞ്ചാട്ടം
കണ്ടു നീങ്ങും നീളൻ ചങ്ങാടം   (വഞ്ചിപ്പാട്ടോളം)

ആഴത്തിൽ മുങ്ങി മുങ്ങി
കക്കകൾ വാരും ജീവിതത്തിൽ
കരതോറും കനകം വിളയുമ്പോൾ
കൊയ്ത്തരിവാൾ തമ്മിൽ
ചിലു ചിഞ്ചിലം മാറിടും നേരം
കന്നിവയൽ കൊള്ളും രോമാഞ്ചം
കൈവരമ്പിൽ പൊങ്ങും ഉല്ലാസം  (വഞ്ചിപ്പാട്ടോളം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vanjippattolam thulolum

Additional Info

Year: 
1990

അനുബന്ധവർത്തമാനം