ഏതോ വരം പോലെ

ഏതോ വരം പോലെ വേനലിൽ മഴ പോലെ
സാന്ത്വനമാകും കരങ്ങൾ (2)
വിണ്ണിൻ പൂവുകൾ ജീവനിൽ
ഒന്നൊന്നായ് തൂകും നേരം
ആത്മാവിൽ വിങ്ങും നാദം
(ഏതോ വരം പോലെ ....)

ആലോലം നീളും വീചിയാലെ
പൂക്കുന്നു ഉള്ളിൻ തീരങ്ങൾ (2)
ഇരുൾ മൂടും ...
ഇരുൾ മൂടും മൂകവീഥിയിൽ
തെളിയുന്നു വീണ്ടും കതിർനാളങ്ങൾ
മഞ്ഞിൽ ഉയരുന്ന കൂടാരമൊന്നിൽ
അണയുന്നു മെല്ലെ കാലം
മാറ്റുന്നു മണ്ണിൽ ഏതും
(ഏതോ വരം പോലെ ....)

വർണ്ണങ്ങൾ എങ്ങും വാരിത്തൂകി പോകുന്നു
എങ്ങോ മേഘങ്ങൾ (2)
നിറയുന്നു...
നിറയുന്നു ചൈത്രശോഭകൾ
വിരിയുന്നു സ്വർണ്ണ മന്ദാരങ്ങൾ
പൊന്നിൻ കിരണങ്ങൾ തീർക്കുന്ന തേരിൽ
അണയുന്നു മെല്ലെ കാലം
മാറ്റുന്നു മണ്ണിൽ ഏതും
(ഏതോ വരം പോലെ ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Etho varam pole

Additional Info

Year: 
1990

അനുബന്ധവർത്തമാനം