സുറുമക്കണ്ണിന്റെ

സുറുമക്കണ്ണിന്റെ ബഹറിലോ
സുബഹിത്തുടുപ്പുള്ള ചൊടിയിലോ
ഖൽബു കറക്കണ യന്ത്രം നിന്നുടെ
കവിത തുളുമ്പണ കവിളിലോ
ചൊല്ലു ചെല്ലപ്പൈങ്കിളീ എൻ
ഉള്ളു നീറ്റണ നിൻ കളി (ചൊല്ലു)   (സുറുമ)


ഏറെ നാളായ് മാനിതക്കൊതി ഏറ്റി നടക്കണ് ഹൂറി ഞാൻ
എപ്പളാണീ  ഭാരമിറക്കി എന്റെ ദാഹം തീർക്കണ് (ചൊല്ല് ചെല്ല)
തനതിന്തിന തിന്തിന്നാനാ തിന്തിന്നാനാ (2)  (സുറുമ)

ഏറുകണ്ണാൽ നെഞ്ചുരുക്കും ഏറനാടൻ പെൺകൊടീ (2)
എന്ന് കാഞ്ഞേത്തും കഴിഞ്ഞിട്ടെന്റെ മോഹം പൂക്കണ് (ചൊല്ലു ചെല്ല)
തനതിന്തിന തിന്തിന്നാനാ തിന്തിന്നാനാ (2)  (സുറുമ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Surumakkanninte