കണ്ണീരാറ്റിൻ
കണ്ണീരാറ്റിൻ ചിറ്റോളങ്ങൾ നിന്നെ തേടും തീരങ്ങളിൽ
വാനമ്പാടി നിൻ ഗാനം പാടി തീർന്നുവോ
താഴുന്നൂ ദൂരെയായ് നിന്റെ സൂര്യനും (കണ്ണീരാറ്റിൻ)
പൂവുകൾ നിന്നെയും തേടി വന്നു പോകും കണ്ണീരുമായി
മുത്തശ്ശിക്കാറ്റോടിയെത്തും കനി മുത്തൊന്നു കൈനീട്ടം നൽകാൻ
നിന്നോർമ്മതൻ പൂക്കളീൽ നീഹാരബാഷ്പമോ
മണ്ണും വിണ്ണും നിന്നോടൊപ്പം മൂകമായ് ( കണ്ണീരാറ്റിൻ)
കാലിണ ബന്ധിച്ചതാരോ പട്ടുനൂലോ കാരിരുമ്പാമോ (2)
പൊട്ടിച്ചിരിക്കുന്നതാരോ കൈകൾ കൊട്ടിച്ചിരിക്കുന്നതാരോ
കാനൽജലം മാത്രമോ കാണ്മതു മുന്നിലായ്
പൂവും നീരും തൂകും രാവേ നീ വരൂ (കണ്ണീരാറ്റിൻ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanneeraattin
Additional Info
Year:
1991
ഗാനശാഖ: