നല്ലോലക്കിളിയേ

നല്ലോലക്കിളിയേ കിളിയേ ചെല്ലച്ചെറു കിളിയേ
നെല്ലോലപ്പച്ച പുതച്ചൊരു വയലുകൾ കാണാം
തെങ്ങോലത്തുമ്പിൽ തൈത്തെന്നൽ
പൊന്നൂഞ്ഞാലാടും താഴ്വര കാണാൻ
മണലാഴി കടന്നു വരുന്നൊരു മണിമാരനെ അറിയില്ലേ  (നല്ലോളക്കിളിയേ)

ചിരിമണികൾ പൊട്ടിച്ചിതറും അരിതിരി മുല്ലകളെവിടെ
മൊട്ടിതളുകൾ പവിഴത്തിരിയിൽ ചാർത്തിയ തളിർമരമെവിടെ
പൂനിഴലിൽ കിനാവു കാണും പൂമകളേ (2)
നിന്നെ കാണാൻ
ചിറകുള്ളൊരു തേരിലിറങ്ങി വരവായി മണീമാരൻ (2)  (നല്ലോലക്കിളിയേ)

ഒരു പനിനീർ പൂവു കൊഴിഞ്ഞാൽ നിറയും കണ്ണുകളെവിടേ
വെള്ളില തൻ വള്ളികൾ തോറും തുള്ളും തുമ്പില്ലെവിടേ
പുത്തില തൻ തിരുമുറ്റത്തെ തത്തമ്മേ (2)
നിൻ മൊഴി കേൾക്കാൻ
ഒരു മോഹത്തേരിലിറങ്ങി വരവായി മണിമാരൻ (2)  (നല്ലോലക്കിളീയേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nallolakkiliye