മുടിപ്പൂക്കള്‍

മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ
നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ
മുഖമൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ
മനം മാത്രം മാഴ്കരുതെന്നോമനേ
മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ
നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ
മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ
നിന്റെ മനം മാത്രം മാഴ്കരുതെന്നോമനേ
(മുടിപ്പൂക്കള്‍...) 

കങ്കണമുടഞ്ഞാലെന്തോമനേ നിന്റെ
കൊഞ്ചലിൻ വള കിലുക്കം പോരുമേ
കുണുങ്ങുന്ന കോലുസ്സെന്തിന്നോമനെ 
നിന്റെ പരിഭവക്കിണുക്കങ്ങൾ പോരുമേ (2)
(മുടിപ്പൂക്കള്‍...) 

കനകത്തിൻ ഭാരമെന്തിന്നോമനെ 
എന്റെ പ്രണയം നിന്നാഭരണമല്ലയോ
നിലയ്ക്കാത്ത ധനമെന്തിന്നോമനെ
നിന്റെ മടിയിലെൻ കണ്മണികൾ ഇല്ലയോ (2)
മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ
നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ (2)
മുഖമൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ
മനം മാത്രം മാഴ്കരുതെന്നോമനേ (2)
(മുടിപ്പൂക്കള്‍...) 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (2 votes)
Mudippokkal

Additional Info

Year: 
1992
Lyrics Genre: 

അനുബന്ധവർത്തമാനം