ഇന്നൊരുനാൾ മറക്കുമോ

 

ഇന്നൊരുനാൾ മറക്കുമോ
ഇന്നൊരുനാൾ മറക്കുമോ

തങ്കത്തിങ്കൾ താരൊളിയേ
അഴകിന പൂങ്കൊടിയേ
ശിശിര നിലാവലയേ
മിഴികളിലാതിരയേ
കുയിലുകൾ തേങ്ങി ഇനി വിട വാങ്ങി
പിരിയാനായ് കൊതി തീരെ പാടാൻ (2)
(തങ്കത്തിങ്കൾ...)
ഇന്നൊരുനാൾ മറക്കുമോ......
ഇന്നൊരുനാൾ മറക്കുമോ.....

ഇളം തളിർമാറിൽ വഴുതിയ താളം
ഒരു വിരൽ ദൂരം കാണാം
തരള ജീവൻ താമരനൂലാൽ
പുണരുക നറുവെണ്ണ പോൽ
തരളിത രാത്രി സുരഭിലരാത്രി
സുഖഗാനം മതിയോളം പകരാം
(തങ്കത്തിങ്കൾ...)

ഇളകിയ മണ്ണായ് നനയുമീ  ഗന്ധം
അധരവിദൂരം കാണാം
മുരളിയൂതും കാനനദാഹം
വഴി തിരയുമൊരീണമിതാ
തരളിത രാത്രി സുരഭിലരാത്രി
സുഖഗാനം മതിയോളം പകരാം
(തങ്കത്തിങ്കൾ...)