അടി മരുങ്ങേ അയ്യയ്യാ

അടിമരുങ്ങേ അയ്യയ്യാ
എട മരുങ്ങേ അയ്യയ്യാ
അടിമരുങ്ങേ എടമരുങ്ങേ
അയ്യയ്യാ അയ്യയ്യാ
ചക്കരപ്ലാവിൻ തടി വെട്ടി
ക്ഷേത്രം പണിതേ അയ്യയ്യാ

അക്കുത്തിക്കുത്താനവരമ്പത്ത്
ചക്രം തിരിക്കണതാരാണോ
മദം കോണ്ട് മലവെള്ളം
മടയിന്മേലാഞ്ഞു കുത്തി
പട കേറി വരുമ്പോലെ വരണ കണ്ടോ അയ്യാ
പട കേറി വരുമ്പോലെ വരണ കണ്ടോ
മുളം കമ്പിൽ പിടിയൂന്നി
ഇല തോറും കഴലൂന്നി
മട വീഴും മുൻപേ ചക്രം ചവിട്ടിത്തായോ
പിലാപ്പറമ്പാ കൈനീട്ട്
ഇളനീരൊന്ന് പിടിച്ചോളിൻ
പീശാങ്കത്തി പിടിച്ചോളിൻ
ഇളനീർ വെട്ടിക്കുടിച്ചോളിൻ
വയലിലെ നീറ്റിലന്തിവെയിൽ
നീന്തിക്കളിക്കുമ്പോൾ
വെയിലിനെ കൊണ്ടു പോകാൻ
ഇരുളും വന്നേ അയ്യാ
വെയിലിനെക്കൊണ്ടുപോകാനിരുളും വന്നേ
പകലും പോയ് കിളിയും പോയ്
ഇരുളിലും ചക്രത്തിന്മേൽ
പടുതാളം മുറിയാതെ കഴലാടേണം അയ്യാ
പടുതാളം മുറിയാതെ കഴലാടേണം

മേലേപ്പറമ്പിൽ പിടി വിട്ടേ
ഇലയ്ക്കു മീതേ തെയ് തെയ് തെയ്
തലയ്ജ്ക്കു മീതേ പിടി വിട്ടേ
ഇലയ്ക്കു മീതേ തെയ് തെയ് തെയ്

വയലിന്റെ വരമ്പത്ത് കരയുന്നതാരോ
വയൽ നിറഞ്ഞൊഴുകുന്നതേത് കണ്ണീരോ
ചുടുകണ്ണീർക്കായലാണേ
പിടച്ചു കൊണ്ടടിയുന്ന
പടുജന്മം പെയ്തു പെയ്തു നെറഞ്ഞതാണേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
adimaranke