പ്രിയസാരംഗീ
പ്രിയസാരംഗീ നീയിന്നു കേഴുന്നിതെൻ പ്രാണനിൽ
സഖീ നീ പാടുകെൻ സന്ധ്യക്കു യാത്രാമൊഴി
സുരഭിലമാകുമോർമ്മകൾ
മുകരുക നീയെൻ മോഹമേ
മീട്ടുക വീണ്ടുമീ തരളിത തന്ത്രികൾ
(പ്രിയസാരംഗീ...)
ദൂരെ സന്ധ്യ തീർത്ത ചന്ദനച്ചിതയ്ക്കു നീ
വീണെരിഞ്ഞിടുന്നതെൻ മരിച്ച മോഹമോ
മായും സന്ധ്യ തൻ കണ്ണീർത്തുള്ളി പോൽ ദൂരെ
വിണ്ണിൻ വീഥിയിൽ നിൽക്കും താരകയാരോ
സുരഭിലമാകുമോർമ്മകൾ
മുകരുക നീയെൻ മോഹമേ
മീട്ടുക വീണ്ടുമീ തരളിത തന്ത്രികൾ
തീർക്കുവാൻ കൊതിച്ച വാക്കു വീണുടഞ്ഞുവോ
കൈക്കുടന്നയിൽ കരിഞ്ഞ പൂക്കൾ മാത്രമോ
പാടാൻ വന്ന നിൻ പാട്ടിൻ പല്ലവി പോലും
പാടും മുൻപ് നീ മൗനം തേടുവതെന്തേ
സുരഭിലമാകുമോർമ്മകൾ
മുകരുക നീയെൻ മോഹമേ
മീട്ടുക വീണ്ടുമീ തരളിത തന്ത്രികൾ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Priya saarangi