മണിക്കതിർ കൊയ്തു കൂട്ടും
മണിക്കതിർ കൊയ്തു കൂട്ടും
കളപ്പുരപ്രാക്കൾ വാ
തളിർത്ത തേന്മാവിൽ വീണ്ടും
കണിക്കുയിൽ പാടി വാ
മലർക്കുടം തേൻ ചൊരിഞ്ഞു
ഒരിക്കലീ തോപ്പിലും
നിരന്നിളന്നീർക്കുടങ്ങൾ
നമുക്കതിന്നോർമ്മയായ്
മുകിൽക്കുടം വീണുടഞ്ഞു
മഴക്കുളിർ പെയ്യവേ
പളുങ്കൊളി ചോലയാകും
കളിമുറ്റം നീളവേ
നാമൊഴുക്കിയാലോലം
പ്ലാവില തൻ പൊൻ തോണി
കുഞ്ഞുറുമ്പും പൂത്തുമ്പീം
അക്കരയ്ക്കു പോയേ വാ
പാടിയോമൽക്കൗതുകങ്ങൾ നാം (മണിക്കതിർ...)
തിരുക്കുടുംബത്തെ വാഴ്ത്താൻ
ഒരേ സ്വരമായീ നാം
ഒരേ മുളം കൂട്ടിനുള്ളിൽ
മയങ്ങും കിനാക്കളായ്
പുണ്യനാളിൽ നാമൊന്നായ്
പള്ളിമുറ്റം പുൽകുമ്പോൾ
പൊൻ കുരുന്നു കുഞ്ഞോല
കൈയ്യിലേന്തി പാടുമ്പോൾ
താരകൾ തൻ കൺ നിറഞ്ഞുവോ (മണിക്കതിർ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mani kathir