അകത്തു തിരി തെറുത്തു

 

അകത്തു തിരി തെറുത്തു
പുറത്തു മണി കൊരുത്തു
ആ മണിമുത്തു വിതച്ചവരേ
ഭൂമിയുഴുതു മറിച്ചവരേ
കൊയ്തെടുത്തത് കണ്ണീർക്കനിയല്ലേ

മുള്ളുകൾ ഞെക്കി ഞെരിക്കുന്നു
കല്ലുകൾ മാറു പിളർക്കുന്നു
നിങ്ങൾ വിതച്ചൊരു നെന്മണി വിത്തിനു
പൊന്മുള പൊട്ടി വിരിഞ്ഞില്ല

ഈരിലമിഴികൾ വിരിഞ്ഞില്ലാ
വേരുകൾ പിച്ച നടന്നില്ല
നിങ്ങൾ വിതച്ച കിനാവുകളെല്ലാം
പൊള്ളും മണലിൽ പുതഞ്ഞു പോയി

അസുരവിത്തുകൾ പൊട്ടി വിടരുന്നു
വിഷതരുക്കൾ നീളെ നിവരുന്നു
നിസ്സഹായത നിഴൽ വിരിക്കുന്നു
നിങ്ങൾ തിരയും ലക്ഷ്യമകലെ
സാർത്ഥവാഹകരേ