പെരിയ തേവരേ

പെരിയ തേവരേ പ്രണയ ജോഡിയായ് പാടിയാടാൻ വരൂ
തടവിലാണു ഞാൻ നിന്റെ മനസ്സിലെ താന്തോന്നിക്കൂടാരത്തിൽ(2)
നാട്ടു മഴ നനയാൻ നിലവിനല ഞൊറിയാൻ (2)
ഓട്ടു മഞ്ഞൾ പാട്ടു കേട്ട് ഭൂമി മലയാളം (2)

പൂക്കൾ പൂക്കുന്നൊരാരാമമേ
തൂവൽ തൈമാസമേ
പെയ്തു  കാണാത്ത വെൺമേഘമേ വേളി നാൾ നാളെയോ
മീൻ പിടഞ്ഞോരു മിഴിയിൽ നീന്തുന്ന മിന്നാര മുത്താരങ്ങൾ
നിനക്കെൻ സമ്മാനമായ് തരാമീ താരാംഗുരം
നിനക്കെൻ സമ്മാനമായ് തരാമീ താരാംഗുരം
വിധിതാൻ  ഭൂമി മലയാളം
(പെരിയ തേവരേ....)

കാണും കണിക്കുള്ള സംഗീതവും ഓടക്കുഴലാക്കും ഞാൻ
വാവൽ കിളിക്കുഞ്ഞു വാവേ നിന്നെ ഓമൽ ചിറകാക്കും ഞാൻ
ഓരിതൾ ചുണ്ടിൽ ഒരു വിരൽ തുമ്പിൽ
തുമ്പിക്ക് ചെമ്പാവ് ഞാൻ (2)
നിനക്കീ നീലാംബരം വിരിയ്ക്കും ദീപാങ്കണം (2)
വിധിതാൻ  ഭൂമി മലയാളം
(പെരിയ തേവരേ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Periyathevare

Additional Info

അനുബന്ധവർത്തമാനം