വിഷ്ണുമായയിൽ പിറന്ന

 

വിഷ്ണുമായയിൽ പിറന്ന വിശ്വരക്ഷകാ
വില്വഭക്ത സദൃശനയന ശരണമേകണേ (2)
സ്വാമി ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ
ശരവണഭവ സഹജവരദാ ശരണമേകണേ
സ്വാമി ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ

ശബരി ശൈല ഹൃദി നിവാസ ശങ്കരാത്മജാ
ശാപമോക്ഷദായകനേ ശരണമേകണേ (2)
സ്വാമി ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ
(വിഷ്ണുമായയിൽ...)

വ്രതവിശുദ്ധരായി നിന്റെ ജ്യോതി കാണുവാൻ
ഇരുമുടിയും ശരവുമേന്തി ഞങ്ങൾ വരുമ്പോൾ(2)
സ്വാമി ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ
(വിഷ്ണൂമായയിൽ...)

അഭയവരദനായ നിന്റെ തിരുനട തന്നിൽ
അഗതികളായ് ആശ്രിതരായ് ഞങ്ങൾ വരുമ്പോൾ (2)
സ്വാമി ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ
(വിഷ്ണുമായയിൽ...)

ഭക്തിയെന്ന നെയ് നിറഞ്ഞ ഹൃദയനാളിയിൽ
ശരണഘോഷമുദ്രയുമായ് ഞങ്ങൾ വരുമ്പോൾ (2)
സ്വാമി ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ
(വിഷ്ണുമായയിൽ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet