മാനോടും താഴ്വാരം

 

മാനോടും താഴ്വാരം കിളി പാടും പുഴയോരം
നിന്നെയും കാത്ത് ഞാൻ സഖീ നിന്നെയും കാത്തു ഞാൻ
തൂമഞ്ഞിൻ തൂവാല മൂടിപ്പുതച്ചു നീ ചാരത്ത് വന്നെങ്കിൽ
നിന്നെ വാരിപ്പുണർന്നേനെ ഞാൻ
(മാനോടും...)

മൈലാഞ്ചിപ്പാട്ടിന്റെ താളത്തിൽ നീയെന്റെ
ചാരത്തു വരുമെന്ന് ഞാൻ മോഹിച്ചു നാളേറെയായ് (2)
ഒരു വർണ്ണക്കിളിയായ് നീയെൻ മുന്നിൽ വന്നെങ്കിൽ
ഒരു സ്വർണ്ണത്തളിക മഹറായ് നിനക്കു നൽകീടാം(2)
(മാനോടും..)

മഞ്ചാടി മറുകുള്ള കവിളത്ത് ഞാനേറെ
മുത്തങ്ങൾ തന്നെങ്കിൽ നീ
മണവാട്ടിയായ് വരുമോ (2)
ഒരു തങ്കക്കസവിൻ ചേലയുടുത്തു നീ വന്നാൽ
ഒരു തങ്കത്താലി നിന്റെ മാറിൽ ചാർത്തിടാം
(മാനോടും....)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info