മംഗല്യം കഴിക്കാതെ അന്നു നാം പിരിഞ്ഞില്ലേ

 

മംഗല്യം കഴിക്കാതെ അന്നു നാം പിരിഞ്ഞില്ലേ
ആശകളായിരം നിനക്കന്നു നൽകി ഞാൻ
കരളെ മറന്നാലും നീയെന്നെ വെറുക്കല്ലേ
എന്നും ഞാനേകനാണെടീ മുല്ലേ
ഇന്നും ഞാനേകനാണു
(മംഗല്യം...)

മറക്കുവാനാവില്ല മരിക്കാനും ആവില്ല
സഖി നീ ഇല്ലാത്ത ജീവിതത്തിൽ
നിന്നെ പിരിഞ്ഞുള്ള നാൾ തൊട്ടെന്നിൽ
ഓർമ്മകൾ മാത്രം കൂട്ടിന്നായ്
മുല്ലേ മുല്ലേ നീ ഇന്നെവിടെ
കാണാൻ കണ്ണും കരളും കൊതിച്ചൂ
(മംഗല്യം...)

ഞാൻ കണ്ട ആയിരം ആശകളെല്ലാം
ഖബറടക്കി ഞാൻ എൻ ഖൽബിൽ
ആരാരുമറിയാതെ ആരോടും പറയാതെ
അടക്കിപ്പിടിച്ചു ഞാനെൻ നൊമ്പരങ്ങൾ
മുല്ലേ മുല്ലേ നീ ഇന്നെവിടെ
കാണാൻ കണ്ണും കരളും കൊതിച്ചൂ
(മംഗല്യം...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)

Additional Info