ഭൂമിപ്പെണ്ണിൻ പൂമെയ് മൂടും

 

ഭൂമിപ്പെണ്ണിൻ പൂമെയ് മൂടും ലാവണ്യം
വേളിപ്പെണ്ണിൻ പൂമെയ് മൂടും താരുണ്യം
മിഴി നിറയെ സ്വപ്നം തന്നു
കരൾ നിറയെ മധുരം തന്നു
നിൽക്കുന്നു നീ എൻ അരികിൽ
ഭൂമിപ്പെണ്ണിൻ പൂമെയ് മൂടും ലാവണ്യം
ഓരോ മൊട്ടും പൂവായ് മാറ്റും താരുണ്യം

പ്രാണനിൽ കവിതകൾ എഴുതിടും വിരലുകൾ
മേനിയിൽ ഒന്നായ് കുളിർ പെയ്യുമീ നേരം
പ്രാണനിൽ കവിതകൾ എഴുതിടും വിരലുകൾ
മേനിയിൽ സുഖം നെയ്യവേ
എൻ ആത്മാവിൻ ദാഹം തീർക്കൂ നീ
ഭൂമിപ്പെണ്ണിൻ പൂമെയ് മൂടും ലാവണ്യം
ഓരോ മൊട്ടും പൂവായ് മാറ്റും താരുണ്യം

കല്ലണി കടവിലും പൊന്നണി പടവിലും
മോദത്തിൽ ഏതോ മലർ ചൂടുമീ നേരം
കല്ലണി കടവിലും പൊന്നണി പടവിലും
മാനസം വരം കൊള്ളവേ
ഇന്നെൻ കൈയ്യിൽ വീണയായ് മാറു നീ
ഭൂമിപ്പെണ്ണിൻ പൂമെയ് മൂടും ലാവണ്യം
ഓരോ മൊട്ടും പൂവായ് മാറ്റും താരുണ്യം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bhoomippennin poomey

Additional Info