കണ്ണാടിക്കൊലുസേ മഞ്ഞോലും മനസ്സേ

തില്ലാനാ.. തില്ലാനാ..
കണ്ണാടിക്കൊലുസേ മഞ്ഞോലും മനസ്സേ
പാടാത്ത പാട്ടുണ്ടോ
തില്ലാനത്തുടിയില്‍ കല്യാണക്കതിരിന്‍
പുന്നാരക്കതിരുണ്ടോ
മാലേയത്തെല്ലുണ്ടോ മൈലാഞ്ചിക്കനവുണ്ടോ
ചേലോലും ഝില്‍ഝില്‍ താളം ചിലമ്പിന്റെ താളം

കണ്ണാടിക്കൊലുസേ ഓ..
കണ്ണാടിക്കൊലുസേ മഞ്ഞോലും മനസ്സേ
പാടാത്ത പാട്ടുണ്ടോ
തില്ലാനത്തുടിയില്‍ കല്യാണക്കതിരിന്‍
പുന്നാരക്കതിരുണ്ടോ

ആകാശത്തേരില്‍ അമ്മാനത്തേരില്‍
ആരാരെ പോരുന്നൂ
ഗാനങ്ങള്‍ മൂളും ഗന്ധര്‍വ്വന്‍ പോലെ
നീയെന്നെ തേടുന്നൂ
കനവെല്ലാം മിഴിയില്‍ ചൂടി
കണിവെക്കും നിനവില്‍ പാടി
നിറമേഴും നെഞ്ചില്‍ മൂടി
നിറതിങ്കള്‍ പോലെ തുള്ളീ
ഒരു മോഹത്തില്‍ നിന്നും നാം പടിയില്‍
നാം ഒന്നിച്ചാടീ
(കണ്ണാടിക്കൊലുസേ മഞ്ഞോലും മനസ്സേ..)

വാസന്തക്കാവില്‍ വര്‍ണ്ണപ്പൂങ്കാറ്റില്‍
വൈശാഖം പൂക്കുമ്പോള്‍
താലോലം പാടാന്‍ താലിപ്പൂ ചൂടാന്‍
ഞാന്‍ നിന്നെ തേടുന്നൂ
മഴനൂലിന്‍ കസവാല്‍ മൂടി
മഴവില്ലിന്നഴകാല്‍ മൂടി
ഒരു പാട്ടിന്‍ ശ്രുതിയില്‍ മൂളീ
ഒരു പകലിന്‍ പ്രണയം തേടി
ഒരു പീലിത്തുമ്പില്‍ നീലച്ചിറകില്‍
നാമെങ്ങും പാറി

കണ്ണാടിക്കൊലുസേ മഞ്ഞോലും മനസ്സേ
പാടാത്ത പാട്ടുണ്ടോ ഹേയ്
തില്ലാനത്തുടിയില്‍ കല്യാണക്കതിരിന്‍
പുന്നാരക്കതിരുണ്ടോ
മാലേയത്തെല്ലുണ്ടോ മൈലാഞ്ചിക്കനവുണ്ടോ
ചേലോലും ഝില്‍ഝില്‍ താളം ചിലമ്പിന്റെ താളം

 

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannadi Koluse manjolum manasse

Additional Info

Year: 
2001

അനുബന്ധവർത്തമാനം