ദുഃഖങ്ങൾ ഏതു വരെ
Music:
Lyricist:
Singer:
Raaga:
Film/album:
ദുഃഖങ്ങൾ ഏതുവരെ ഭൂമിയിൽ സ്വപ്നങ്ങൾ തീരുംവരെ ഇരുളിനെ ഞാനറിയും വെളിച്ചത്തെ ഞാനറിയും ഇടയിൽ കടന്നുവരും നിഴലിന്റെ രൂപം നിർണ്ണയിക്കാൻ ആർക്കു കഴിയും അതു നിരന്തരം മാറിവരും (ദുഃഖങ്ങൾ..) എന്തിനു മനസ്സേ കൊടുങ്കാറ്റുയരുമ്പോൾ ചിന്തകൾ വെറുതെ കുട പിടിയ്ക്കുന്നു മരവിച്ച രഹസ്യത്തിൻ ശവമഞ്ചവും കൊണ്ടു മരണംവരെ ഞാൻ നടന്നോട്ടെ മരണംവരെ ഞാൻ നടന്നോട്ടെ എത്രയോ യുഗങ്ങളിൽ ഈശ്വരനെ അവതരിച്ചു ഈ മണ്ണിൽ മനുഷ്യനെ തിരുത്താനായ് പ്രതിജ്ഞ ചെയ്തു ഒളിയമ്പും കുരിശ്ശും ശിരസ്സിനു മുൾമുടിയും പകരം നൽകിയില്ലേ മനുഷ്യാ നീ പകരം നൽകിയില്ലേ മനുഷ്യാ നീ (ദുഃഖങ്ങൾ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Dukhangal ethu vare
Additional Info
ഗാനശാഖ: