ശ്രീഭൂതബലി കഴിഞ്ഞു

 

ശ്രീഭൂത ബലി കഴിഞ്ഞു ശ്രീകോവില്‍ നടയടഞ്ഞു
ആയിരം വേതാള നാഗങ്ങളെ പോലെ
ആലില ദീപങ്ങള്‍ ആടി നിന്നു
ആരതി കഴിഞ്ഞു ആല്‍ത്തറയൊഴിഞ്ഞു
ആളുകള്‍ വേര്‍പിരിഞ്ഞു (2)
(ശ്രീഭൂത ബലി .....)

കര്‍പ്പൂര ദീപമായ് തോന്നിയതൊക്കെയും
കാക്കക്കരിന്തിരി ആയിരുന്നു (2)
കാഞ്ചന ബിംബമെന്നാശിച്ച രൂപം (2)
കണ്ണാടിത്തുണ്ടായിരുന്നു
(ശ്രീഭൂത ബലി .....)

ശാപ മോക്ഷത്തിനായ്‌ ദാഹിച്ചു ദാഹിച്ചു
ശാന്തതയില്ലാതെ വീര്‍പ്പടക്കി (2)
ഉള്ളിലഹല്യയാം മോഹങ്ങള്‍ വീണ്ടും (2)
ആയിരം നൂറ്റാണ്ടുറങ്ങീ
(ശ്രീഭൂത ബലി .....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sreebhoothabali Kazhinju

Additional Info

അനുബന്ധവർത്തമാനം