സ്വർഗ്ഗലോകനാഥനാം

സ്വര്‍ഗ്ഗലോകനാഥനാം യഹോവയെ സ്തുതിക്കുന്നേന്‍
നിത്യ ജീവദായകന്‍ യഹോവയെ സ്തുതിക്കുന്നേന്‍
നീയേ സത്യം നീയേ മാര്‍ഗ്ഗം
നീയേ ഞങ്ങള്‍ക്കാലംബം
(സ്വര്‍ഗ്ഗലോക.....)

ഉണരൂ ഉണരൂ സര്‍ഗ്ഗഗാനങ്ങളേ
ഉണരൂ മാനസഗീതികളേ
ഉണരുവിന്‍ ആത്മതന്തുക്കളേ
നിന്നമേയ സ്നേഹവായ്പ്പില്‍ കൈക്കൊള്ളുകെന്നെ
നിന്റെ ദിവ്യനാമത്തില്‍ കൈക്കൊള്ളുകെന്നെ
ആര്‍ത്തന്‍ ഞാന്‍ അഭയഹീനന്‍ സര്‍വ്വരക്ഷകാ
(സ്വര്‍ഗ്ഗലോക...)

ഏകനാം സഞ്ചാരി ഞാന്‍
നിന്നിലെത്താന്‍ എത്രദൂരം
എന്റെ മുന്നില്‍ അന്ധകാരം
കാല്‍ വരിയിന്‍ കാരുണ്യമേ
കൈക്കൊള്ളുകെന്നെ നാഥാ കൈക്കൊള്ളുകെന്നെ
നീയേ സത്യം നീയേ മാര്‍ഗ്ഗം
നീയേ ഞങ്ങള്‍ക്കാലംബം
(സ്വര്‍ഗ്ഗലോക....)

 

 

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swargaloka Nadhanam

Additional Info

Year: 
1977

അനുബന്ധവർത്തമാനം