താളം താളത്തിൽ താളമിടും

താളം താളത്തിൽ താളമിടും
ഉംഹുംഹുംഹും....
താരം താരിന്റെ തേൻ നുകരും
ഉംഹുംഹുംഹും....
മോഹം നീരാടും നേരം ദാഹം വേരോടും യാമം
തളിരേ കുളിരേ എന്റെ ജീവന്റെ ജീവനായ് വാ
തളിരേ കുളിരേ എന്റെ ജീവന്റെ ജീവനായ് വാ
താളം താളത്തിൽ താളമിടും....അസുലഭരാത്രി
താരം താരിന്റെ തേൻ നുകരും.....അതിശയരാത്രി

ചൂടും പൂവും പാടും രാഗം താനം ഈ മണിയറയിൽ
കണ്ണും ചുണ്ടും തമ്മിൽ തമ്മിൽ ചൊല്ലും വെൺമണിവരികൾ
രാഗമേ..തേടിവാ ഗാനമേ... കൂടെ വാ
താളം താളത്തിൽ താളമിടും....അസുലഭരാത്രി...
താരം താരിന്റെ തേൻ നുകരും.....അതിശയരാത്രി...

ഞാനും നീയും തേനും പാലും തേടും സുന്ദരനിമിഷം
കയ്യിൽ മെയ്യിൽ താരും നീരും പായും മന്മഥശയനം
ആയിരം ചില്ലകൾ മേനിയിൽ പൂവിടും
താളം താളത്തിൽ താളമിടും....അസുലഭരാത്രി...
താരം താരിന്റെ തേൻ നുകരും.....അതിശയരാത്രി
മോഹം നീരാടും നേരം ദാഹം വേരോടും യാമം
തളിരേ കുളിരേ എന്റെ ജീവന്റെ ജീവനായ് വാ
തളിരേ കുളിരേ എന്റെ ജീവന്റെ ജീവനായ് വാ
 

 

Aradhana | Thalam Thalathil song