പൊൻ താമരകൾ നിൻ കണ്ണിണകൾ

പൊൻതാമരകൾ നിൻകണ്ണിണകൾ
കന്നിക്കുളിരലയിൽ പാറുന്ന കുറുനിരകൾ
സഖീ  നീ വസന്തം അതിൽ ഞാൻ സുഗന്ധം
തുടിയ്ക്കും ഹൃദന്തം തുളുമ്പും മരന്ദം  (സഖീ  നീ വസന്തം )
പൊൻതാമരകൾ....

തേനലിയും ചുണ്ടിണയിൽ ചിരിയുടെ പാലരുവി 
മണമൊഴുകും കവിളിണയിൽ നാണത്തിൻ കുളിരരുവി (2)
ഓ ഓ മനസ്സിന്റെ ഉള്ളിൽ മധുമാസപുഷ്പങ്ങൾ
പുലർക്കാലസ്വപ്നങ്ങൾ ജലരേഖകൾ
ഓഹോഹോഹോഹോ....(പൊൻതാമരകൾ....)

ഞാനലിയും കണ്ണിണയിൽ മധുവിധുയാമിനികൾ
വിരലിഴയും വിരിമാറിൽ സ്നേഹത്തിൻ മാറ്റൊലികൾ (2)
ഓ ഓ നിനക്കെന്റെ ഉള്ളിൽ അഭിഷേകപുഷ്പങ്ങൾ
അലങ്കാ‍രദീപങ്ങൾ നിറമാലകൾ
ഓഹോഹോഹോഹോ....(പൊൻതാമരകൾ....).

 

Aradhana | Pon Thamarakal song