നോവുമിടനെഞ്ചിൽ

 

നോവുമിടനെഞ്ചിൽ നിറ ശോകലയഭാവം
വിങ്ങുമിരുൾ മൂടും ഒരു സാന്ദ്ര മധുരാഗം
പാഴ്നിഴലലഞ്ഞു ഏകാന്ത രാവിൽ
ആരേ പോരും വീണ്ടും ഒരു തിരിനാളവുമായ് (നോവുമിടനെഞ്ചിൽ..)

കാലം കൊരുക്കും കൂട്ടിനുള്ളിൽ
കല്പാന്തമോളം ബന്ധിതർ നാം (2)
കാണാക്കണ്ണീർ പാടം നീന്തുമ്പോഴും
പാരാവാര കോണിൽ താഴുമ്പോഴും
ദൂരേ മായാ ദ്വീപാം മറുകര തിരയുകയോ

(നോവുമിടനെഞ്ചിൽ..)

ജന്മാന്തരത്തിൻ തീരങ്ങളിൽ
കർമ്മ ബന്ധങ്ങൾ കാതോർക്കവേ (2)
മായാമന്ത്രം ചൊല്ലും കാറ്റിൻ ചുണ്ടിൽ
മൗനം മൂളും പാട്ടിൻ ഈണം പോലെ
മോക്ഷം നേടാൻ തേടാം അരിയൊരു  ഗുരുചരണം

(നോവുമിടനെഞ്ചിൽ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.33333
Average: 7.3 (3 votes)
NOVUMIDA NENCHIL